ചിറയിൻകീഴ് : കുറ്റിക്കാടിനു നടുവിലൊരു ട്രാൻസ്ഫോമർ. കെഎസ്ഇബിയുടെ കടയ്ക്കാവൂർ 33 കെവി സബ്സ്റ്റേഷൻ പരിധിയിൽ മീരാൻകടവ് പുതിയ പാലത്തിനു സമീപമാണു 100 കെവിഎയുടെ ട്രാൻസ്ഫോമർ അപകടകരമായ നിലയിലുള്ളത്. ട്രാൻസ്ഫോമർ പ്രവർത്തനവുമായി ബന്ധപ്പെട്ട് കെഎസ്ഇബി ജീവനക്കാർക്കുപോലും നിലവിൽ ഇവിടം സന്ദർശിക്കാനാവില്ല.
വിഷപ്പാമ്പുകളുടേയും തെരുവുനായ്ക്കളുടേയും വിഹാരകേന്ദ്രം കൂടിയാണിവിടം. കടയ്ക്കാവൂർ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൽ നിന്നും 200 വാര അകലെയാണ് ഈ ട്രാൻസ്ഫോമർ സ്ഥാപിച്ചിട്ടുള്ളത്. എന്നിട്ടും അധികൃതർ അപകടസ്ഥിതി കണ്ടില്ലെന്ന് നടിക്കുകയാണ്.
ഈയിടെ സമീപവാസിയായ വീട്ടമ്മ ട്രാൻസ്ഫോമറിനു സമീപം പാമ്പുകടിയേറ്റു മരിച്ചത് പ്രതിഷേധമുയർത്തിയിരുന്നു.
