മുട്ടപ്പലം. പ്ലാമൂട് പുത്തൻ പള്ളി മുസ്ലിം ജമാഅത്തിൽ നടന്നു വരുന്ന സ്വലാത്ത് സദസിൻ്റെ പതിനഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ചീഫ് ഇമാം നാസറുദ്ദീൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എം.റഹിം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ. നൗഷാദ് സ്വാഗതവും, വൈസ് പ്രസിഡന്റ് എ.ആർ ഷാഫി നന്ദിയും പറഞ്ഞു. മുൻ പ്രസിഡൻ്റ് എം. അലിയാരുകുഞ്ഞ്, മുൻ ജനറൽ സെക്രട്ടറി എ.ആർ നിസാർ, നിയാസ് ജൗഹരി ഓച്ചിറ, അൻസർ ജൗഹരി, മാഹീൻ കണ്ണ് മുസ്ല്യാർ എന്നിവർ സംസാരിച്ചു. രണ്ടാം ദിവസം ഷെമീർ ദാരിമി കൊല്ലം പ്രഭാഷണം നടത്തും. 29 ന് 7 മണിക്ക് നടക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിൽ വച്ച് കഴിഞ്ഞ സ്കൂൾ, കോളേജ് തലങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കും. പ്രവാചക കുടുംബാംഗം അസെയിദ് സൈനുദീൻ സഅദി അൽ ബാ അലവി തങ്ങളുടെ പ്രാർത്ഥനയോടെ വാർഷികാഘോഷ പരിപാടികൾ സമാപിക്കും.
