January 15, 2026

ആലംകോട് മാളീക്കട കുടുംബത്തിലെ ഇളം തലമുറക്കാരനായ 10 വയസ്സുള്ള Zayan കാനഡയിൽ നിന്നും 911 Heros Award സ്വീകരിച്ച മിടു മിടുക്കൻ.
കാനഡയിൽ ജോലി ചെയ്യുന്ന കാര്യവട്ടം സൗഭഗം ഹിലാൽ ഇസഹാക്കിന്റെയും, ആലംകോട് പ്രകൃതിയിൽ ഫാത്തിമ അഹമ്മദ് ബഷീർ ദമ്പതികളുടെയും മകനാണ്. പിതാവിനോടൊപ്പം കാനഡയിൽ വാഹനത്തിൽ യാത്ര ചെയ്യു മ്പോൾ വലിയ ഒരു കെട്ടിട സമുച്ചയത്തിൻ്റെ ബാൽക്കണിയിൽ കൂടി തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടു. കാലതാമസമില്ലാതെ ഉടനടി 911 എന്ന Fire നമ്പരിൽ ബന്ധപ്പെടുകയും, Location വിവരങ്ങളും നൽകി. Fire Safty Department നിമിഷങ്ങൾക്കകം സ്ഥലത്തെത്തുകയും ഒരാൾക്ക് പോലും പരുക്കുകളില്ലാതെ തീ അണക്കാൻ സാധിച്ചു.


അസാമാന്യമായ ബുദ്ധിശക്തിയും വളരെ വേഗത്തിൽ തീരുമാനം എടുത്തു നടപ്പിലാക്കിയതിന് Canadian Young Hero Award സമ്മാനി Canada-Calgary Fire/Police അഭിനന്ദനം അറിയിക്കുകയും Telus Sports Science Center ൽ വച്ച് Mayor Mr. Godek ൻ്റെ സാന്നിദ്ധ്യത്തിൽ Certificate/Award നൽകി സ്വീകരിച്ചു.
പ്രവാസികൾക്കും, ഇന്ത്യയ്ക്കും, മലയാളികൾക്കും അഭിമാനിക്കാവുന്ന ഒരു ധീരതയാണ് ഈ 10 വയസ്സുകാരൻ ഇതിലൂടെ നേടിയതു.

Leave a Reply

Your email address will not be published. Required fields are marked *