അഞ്ച് തെങ്ങ്.കൊച്ചുവീട് കായിക്കരയിലെ പ്രമോദ് ഷിംന ദമ്പതികളുടെ മകൻ വൈഷ്ണവ് പി എസ് എൻഎസ്എസിനുള്ള എപിജെഎകെടിയു യൂണിവേഴ്സിറ്റി അവാർഡ് ഏറ്റുവാങ്ങി.മാർ ഇവാനിയോസ് കോളേജിലെ ഗിരിദീപം കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യക്ഷേമ മന്ത്രി ഡോ.ആർ.ബിന്ദു പുരസ്കാരം സമ്മാനിച്ചു.കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ, എപിജെഎകെടിയു വൈസ് ചാൻസലർ സജി ഗോപിനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
