തിരുവനന്തപുരം : കഠിനംകുളം മരിയനാട് വീടിന് തീപിടിച്ചു. പഞ്ചായത്തിലെ 20-ാം വാർഡ് മര്യനാട് ഗ്രൗണ്ടിന് സമീപം ആർത്തിയിൽ പുരയിടത്തിൽ അരുൾ പ്രകാശ് – മെർലിൻ ദമ്പതികൾ വാടകയ്ക്ക് താമസിച്ച വീട്ടിനാണ് തീ പിടിത്തമുണ്ടായത്.
എട്ടുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. . ഈസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.വീടിൻറെ മേൽക്കൂര പൂർണമായി കത്തിനശിച്ചു. വീട്ടുപകരണങ്ങൾക്കും നാശനഷ്ടം ഉണ്ടായി.അയൽവാസികളാണ് തീ കത്തുന്നതായി കണ്ടത്. കഴക്കൂട്ടത്തിൽ നിന്ന് എത്തിയ രണ്ട് അഗ്നിരക്ഷാ സേന യൂണിറ്റും നാട്ടുകാരും ചേർന്ന് നിയന്ത്രണവിധേയമാക്കിട്ടുണ്ട്
