അഴൂർ : മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻ്റായി ചുമതലയേറ്റതിൻ്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിസ്മാരകത്തിലെ അഴൂർ പ്രൈമറി ഹെൽത്ത് സെന്ററും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. ആശുപത്രി പരിസരത്ത് നടന്ന ഗാന്ധിജി അനുസ്മരണവും, ശുചീകരണ പ്രവർത്തനങ്ങളും ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ചിന്നു ആൻ സ്റ്റീഫൻ, ബി. മനോഹരൻ, കെ. ഓമന, പുതുക്കരി പ്രസന്നൻ, മാടൻവിള നൗഷാദ്, സുജി.എസ്.കെ, എസ്.ജി അനിൽ കുമാർ, എം.ഷാബുജാൻ, ജനകലത, എസ്. സുരേന്ദ്രൻ, രാജൻ കൃഷ്ണപുരം, എ.കെ. ശോഭനദേവൻ, എസ്.എച്ച് ഷാജഹാൻ, ഷൈജു കുറക്കട, റഷീദ് റാവുത്തർ, തെറ്റിച്ചിറ മോഹനൻ, എസ്. മധു, ചന്ദ്രസേനൻ, സന്തോഷ്, അനുരാജ്, റസിയാ സലിം, പ്രസന്നകുമാരി തുടങ്ങിയവർ ശുചീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
