മുൻ പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ ഇന്ദിരാജി അനുസ്മരണവും, പുഷ്പാർച്ചനയും നടന്നു. അനുസ്മരണ യോഗം ഗ്രാമപഞ്ചായത്തംഗവും, മുതിർന്ന നേതാവുമായ ബി. മനോഹരൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. ഓമന, എം.കെ. ഷാജഹാൻ, എ.കെ ശോഭനദേവൻ, എസ്.ജി അനിൽ കുമാർ, എം. ഷാബുജാൻ, എസ്. സുരേന്ദൻ, വി. ജനകലത, ബോസ്, റഷീദ് റാവുത്തർ, തുടങ്ങിയവർ പങ്കെടുത്തു.മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളായ ചിലമ്പിൽ, നാലുമുക്ക് എന്നിവിടങ്ങളിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.
