കിഴുവിലം. ഗവണ്മെന്റ് യുപിഎസ് കിഴുവിലം ,പൊതു വേദിയിൽ സർവ്വ മത പ്രാർത്ഥനയും, ഗാന്ധി സന്ദേശവും, സമാധാന യാത്രയും അവതരിപ്പിച്ചുകൊണ്ട് ഏറെ വ്യത്യസ്തമായി ആഘോഷിച്ചു. ചെറുവള്ളി മുക്ക് ജംഗ്ഷനിൽ പ്രശസ്ത കവി രാധാകൃഷ്ണൻ കുന്നുംപുറം ഉത്ഘാടനം ചെയ്തു. തുടർന്ന് വിവിധ മത ഗ്രന്ഥങ്ങളുടെ പാരായണം സർവ മത പ്രാർത്ഥന എന്നിവ നടത്തി. അഞ്ചൽ കരുണാകരൻ പിള്ള, മുഹമ്മദ് സാബിർ,, മഖ്ദുമിയ്യ, പൂർവ വിദ്യാർത്ഥി ഏയ്ഞ്ചൽ, ബാലമുരളീകൃഷ്ണ എന്നിവർ നേതൃത്വം നൽകി. പ്രഥമാധ്യാപിക ഷീബ എസ്, സ്വാഗതം ആശംസിച്ചു. മുഹമ്മദ് റാസി, തുഷാര, സിംല എന്നിവർ ആശംസകൾ അർപ്പിച്ചു, സാബിർ ഗാന്ധി സന്ദേശം നൽകി. സീമ പി.വി നന്ദി അർപ്പിച്ചു





