കേരള ക്ഷേത്രസംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാഖാ അംഗങ്ങളായ ആവണി ആകാശ്, അതിഥി അനഘരാജ് എന്നീ പഠിതാക്കളെ ആദരിച്ചു. ആവണി ആകാശ് കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് എ.എ. ഇൻ്റർനാഷണൻ റിലേഷൻസ് ആൻ്റ് പൊളിറ്റിക്കൻ സയൻസിൽ മൂന്നാം റാങ്ക് നേടി, അതിഥി അനഘരാജ് നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി എം ബി ബി എസ് അഡ്മിഷൻ നേടി. കായിക്കര ആശാൻ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന അനുഗ്രഹ ആദരിക്കൽ ചടങ്ങിൽ ചിറയിൻകീഴ് താലൂക്ക് സെക്രട്ടറി ജയപാലൻ ജി.കെ. പ്രസിഡൻ്റ് ഉദയസിംഹൻ ( കപാലീശ്വരം ഉണ്ണി പോറ്റി) രക്ഷാധികാരി തുളസി ധരൻപോറ്റി മതൃസമിതി കൺവീനർ ജയശ്രീമാധവം, ശാഖാപ്രസിഡൻ്റ് ജയരാജൻ ശാന്തി എന്നിവർ കുട്ടികളെ മെൻ്റോയും ഹൈന്ദവ ഗ്രന്ഥങ്ങളും കൊടുത്തും പൊന്നാട ചാർത്തിയും അനുഗ്രഹിച്ചു.
