ചിറയിൻകീഴ്:
നിർമ്മാണം പുരോഗമിക്കുന്ന
ആലംകോട് – മീരാൻകടവ് റോഡിൽ കടയ്ക്കാവൂർ മച്ചാത്തുമുക്ക് മുതൽ ചെക്കാലവിളാകം വരെയുള്ള ഭാഗത്തെ പുനർനിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ തിങ്കൾ രാവിലെ 8 മുതൽ 15 ദിവസത്തേയ്ക്ക് പൂർണ്ണമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കടയ്ക്കാവൂർ ഭാഗത്ത് നിന്നും ചെക്കാലവിളാകം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കടയ്ക്കാവൂർ – റെയിസ്റ്റേൽവ സ്റ്റേഷൻ – ജാനകി ഹോസ്പിറ്റൽ റോഡ് വഴിയും ചെക്കാലവിളാകത്ത് നിന്നുംമാടൻ നട റോഡിലൂടെ കടയ്ക്കാവൂരേക്കും പോകണം
