കിഴുവിലം.

വ്യവസായ വാണിജ്യ വകുപ്പ് നേതൃത്വം നൽകി ചിറയിൻകീഴ് താലൂക്ക് വ്യവസായ സംരംഭകർക്ക് പഞ്ചായത്ത്തല സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. കിഴുവിലം ഗ്രാമ പഞ്ചയത്ത് ഹാളിൽ നടന്ന പരിപാടി കിഴുവിലം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ കടയറ ജയചന്ദ്രൻ സ്വാഗതവും കിഴുവിലം ഇ ഡി ഇ അക്ഷയ് എ ആർ കൃതജ്ഞതയും പറഞ്ഞു. മെമ്പർമാരായ സലീന റഫീക്ക്, സൈജ നാസ്സർ എന്നിവർ പങ്കെടുത്തു. സംരംഭകരായ വിജു, വിദ്യാധരൻ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. കേരളത്തിലെ നൂതന സംരംഭക ആശയങ്ങളെക്കുറിച്ച് കിഴുവിലം ഇഡിഇ അക്ഷയ് എ.ആറും, സംരംഭങ്ങളുടെ സുസ്ഥിരതയും സർക്കാർ സഹായങ്ങളും എന്നതിൽ ചിറയിൻകീഴ് ഐഇഒ ബിനുലാൽ എസും വിഷയാവത്തരണം നടത്തി.
