കഴക്കൂട്ടം.ദേശീയപാതയിൽ കഴക്കൂട്ടം മിഷൻ ഹോസ്പിറ്റലിനൂ മുന്നിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ മുന്നിലൂടെ പോയ കാറിലും എതിർ ദിശയിൽ വന്ന മറ്റൊരു കാറിലും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് . അപകടത്തെത്തുടർന്ന് ഏറെനേരം ദേശീയപാത വഴിയുള്ള ഗതാഗതം സ്തംഭിച്ചു. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആളപായമില്ല
