പെരുമാതുറ : ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ തീരദേശ വാർഡുകൾ വെട്ടിച്ചുരുക്കാനുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ്റെ കരട് രേഖ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് ഹാർബർ യൂണിയൻ ഓഫീസിൽ നിന്നാരംഭിച്ച് പെരുമാതുറ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണാ സമരം സി.ഐ.ടി.യു ഹാർബർ യൂണിറ്റ് കൺവീനർ എം.എസ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.
ബ്രഞ്ച് അംഗം എ ആർ നജീബ് അധ്യക്ഷനായി. ബ്രഞ്ച് സെക്രട്ടറി അജി തോപ്പിൽ സ്വാഗതം പറഞ്ഞു.സി.ഐ.ടി.യു നേതാക്കളായ തോപ്പിൽ നജീബ്,റിയാസ്,നാസർ, ഹസ്സൻ, ഹുമയൂൺ, ,ഷാക്കിർ, അനസ്, കുർഷിദ്, മത് ലക്ക് എന്നിവർ നേതൃത്വം നൽകി, സി.ഐ.ടി.യു വർക്കിംഗ് ലീഡർ നിസ്സാർ കെ നന്ദി പറഞ്ഞു.
