ദേശീയ വനിത മത്സ്യ തൊഴിലാളി സമ്മേളനം വലിയ തുറയിൽ നവംബർ 5 6 തീയതികളിൽ സംഘടിപ്പിക്കുന്നു. വലിയതുറയിലെ ഫാദർ തോമസ് കോച്ചേരി സെൻററിൽ ആണ് സമ്മേളനം സംഘടിപ്പിക്കുക
കടലും തീരവും ജലവും ജീവനും സംരക്ഷിക്കുക ഹാർബറുകളിൽ വനിതാ മത്സ്യത്തൊഴിലാളികൾക്ക് മുൻഗണനയും പ്രത്യേക പരിഗണനയും നൽകുക മത്സ്യ മാർക്കറ്റുകളിൽ അടിസ്ഥാന സൗകര്യ വികസനവും സ്ത്രീകളുടെ സുരക്ഷയും തൊഴിലിടവും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ആകും സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം.





