കിഴുവിലം. ഉപ ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ് നേടിയ പ്രേം നസീർ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു… പ്രസ്തുത ചടങ്ങിൽ 1981 എസ് എസ് എൽ സി പൂർവ വിദ്യാർഥി സംഘടനയായ ഓർമ്മചെപ്പ് അവരുടെ സ്നേഹോപഹാരം നൽകി. സ്കൂൾ അങ്കണത്തിൽ ചേർന്ന പരിപാടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വകേറ്റ് ഷൈലജാ ബീഗം ഉത്ഘാടനം ചെയ്തു… പി ടി എ പ്രസിഡന്റ് സബീന അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് അനസ്, പ്രിൻസിപ്പൽ ഷിബു, വൈസ് പ്രിൻസിപ്പൽ ബിന്ദു, പി ടി എ അംഗങ്ങൾ, അധ്യാപകർ, മുൻ പി ടി എ വൈസ് പ്രസിഡന്റ് ഷരീഫ് പനയത്തറ തുടങ്ങിയവർ പങ്കെടുത്തു…




