ആറ്റിങ്ങൽ..കിഴുവിലം മണ്ഡലം പ്രവാസി കോൺഗ്രസ് രൂപീകരിച്ചു പ്രസിഡന്റ് ആയി അസ്ഹർ പാലമൂട്, വൈസ് പ്രസിഡന്റ് മാരായി അബ്ദുൽ അസീസ്അയണിമൂട്,മർഹൂം അയണിമൂട്. ജനറൽ സെക്രട്ടറിമാരായി സലാഹുദ്ദീൻ മാമം, റഫീഖ് പാലമൂട്, സെക്രട്ടറിമാരായി നൗഷാദ് പാറക്കാട്, അഷറഫ്പാലമൂട്, സുബൈർ പാറക്കാട്, ട്രഷറർആയി മുബാറക്ക് പാലമൂട്,രക്ഷാധികാരിയായി ചന്ദ്രൻ നായരേയൂം തിരഞ്ഞെടുത്തു. 25 അംഗങ്ങൾ ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും എടുത്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ ആർ അഭയൻ ഉദ്ഘാടനം ചെയ്തു.കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സബീർ കോരാണി അധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാനവാസ് സ്വാഗതം ആശംസിച്ചു.
പ്രവാസി കോൺഗ്രസ്ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ്ഷിബു പാണശ്ശേരി, പ്രവാസി കോൺഗ്രസ് മംഗലാപുരം ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് അലി,പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് ശ്രീരംഗൻ, കിഴുവിലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ് എ കെ തങ്ങൾ, മെമ്പർമാരായ വത്സല കുമാരി,ഉണ്ണിക്കുട്ടൻ, കോരാണി വിജയൻ, തുടങ്ങിയവർ സംസാരിച്ചു. കേരള യൂണിവേഴ്സിറ്റി നടത്തിയ എം എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചൽ പരീക്ഷയിൽ സെക്കൻഡ് റാങ്ക് നേടിയ ഗോപിക അനിലിന് പ്രവാസി കോൺഗ്രസിന്റെ നേതാക്കൾ വീട്ടിലെത്തി മൊമന്റോയും ക്യാഷ് അവാർഡും നൽകി. അഡ്വക്കേറ്റ് അടൂർ പ്രകാശ് എംപി ഗോപികയെ ഫോണിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു


