ആറ്റിങ്ങൽ. പാലസ് റോഡിൽ വിദ്യാർത്ഥികളെ ബസ് തട്ടിയതിൻ്റെ ഭാഗമായി ആറ്റിങ്ങൽ പോലീസ് നടപ്പിലാക്കിയ സംവിധാനത്തിനെതിരെ പ്രതിഷേധം. വ്യാപാരി വ്യവസായി പ്രതിനിധികൾ എംഎൽഎ ചെയർപേഴ്സൺ തുടങ്ങിയവർ ആറ്റിങ്ങൽ നഗരസഭ ഹാളിൽ നടന്ന യോഗത്തിൽ പഴയത് പോലെ തന്നെ ട്രാഫിക് തുടരണമെന്ന നിർദ്ദേശമാണ് ഉണ്ടായത്. ഇന്നുമുതൽ ചിറയിൻകീഴ് കടക്കാവൂർ ഭാഗങ്ങളിൽ നിന്നും എത്തുന്ന സ്വകാര്യ ബസുകൾ കച്ചേരി നട വഴി സ്റ്റാൻഡിൽ എത്തണമെന്ന് പോലീസ് നിർദ്ദേശിച്ചിരുന്നു അത് മാറ്റി വീണ്ടും പഴയ രീതിയിൽ ഗതാഗതം നടത്താൻ ഇന്ന് ചേർന്ന കമ്മിറ്റിയിൽ തീരുമാനമായി സംഭവത്തെക്കുറിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി അന്വേഷണം ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പും അപകടത്തിന് കാരണമായ ബസ് കസ്റ്റഡിലെടുത്ത് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻ്റ് ചെയ്യുന്നതടക്കമുള്ള നടപടി കൾ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൻ്റെ പശ്ചത്തലത്തിൽ പൊലീസും, ആർ.ടി .ഒ അധികൃതരും സംയുക്തമായി പാലസ് റോഡിൽ വൺ വേ സംവിധാനം പുന: സ്ഥാപിച്ചു.വെങ്കിലും. കച്ചേരി ജംഗ്ഷൻ വഴി സർവ്വീസ് തുടർന്നാൽ നിലവിലെ സമയക്രമം പാലിക്കാൻ കഴിയില്ലന്ന കാരണം പറഞ്ഞു ബസ് മുതലാളിമാരുടെ നേതൃത്വത്തിൽ ഇത് അട്ടിമറിക്കാനും നീക്കങ്ങൾ ആരംഭിച്ചതായും പറയുന്നു. . എന്നാൽ ബസ് സർവ്വീസ് കച്ചേരി നട വഴി തിരിച്ചുവിട്ടത് കോടതി, സിവിൽ സ്റ്റേഷൻ, തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അനുഗ്രഹമായി
.
