ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് ലിസ്റ്റ് തികച്ചും അപ്രായോഗ്യവും ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതുമാണ്. തീരദേശ ഗ്രാമം ആയ പെരുമാതുറയെ സംബന്ധിച്ചിടത്തോളം വാർഡ് വെട്ടിച്ചുരുക്കിയ ഈ കരട് പ്ലാൻ പ്രദേശവാസികളോടുള്ള അവഗണനയും മത്സ്യത്തൊഴിലാളികളെയും സാധരണക്കാരായ പ്രവാസികളെയും അവരുടെ കുടുംബ അംഗങ്ങളുടെയും മുഴുവൻ ആനുകൂല്യങ്ങളെയും പദ്ധതി വിഹിതങ്ങളെയും ബാധിക്കുന്നതുമാണ്. വാർഡുകൾ കൂട്ടുകയോ പെരുമാതുറ പഞ്ചായത്തു രൂപീകരണവുമായോ മുന്നോട്ട് പോകാത്ത ഈ വാർഡ് വെട്ടിച്ചുരുക്കൾ നടപടിയോട് പി.ഡി.പി. പെരുമാതുറ മേഖല കമ്മിറ്റി ശക്തമായ പ്രേതിഷേധം രേഖപ്പെടുത്തുന്നു. അതോടൊപ്പം പ്രദേശവാസികൾ നടത്തുന്ന എല്ലാ നിയമ പ്രതിഷേധ പരിപാടികളോടും പാർട്ടി പ്രവർത്തകർ സഹകരിക്കുകയും പങ്കെടുക്കുകയും ചെയ്യും. യോഗത്തിൽ ഷാഫി പെരുമാതുറ, സിയാദ് മുസ്‌ലിയാർ മാടൻവിള, ലത്തീഫ് മുസ്‌ലിയാർ ഇടപ്പള്ളി, മുജീബ് പെരുമാതുറ, പി സി എഫ് പ്രതിനിധികളായ ഷംനാദ്, സൈജു, ജഹാംഗീർ പങ്കെടുത്തു.
