മുട്ടപ്പലം.മാതശേരിക്കോണം ഗവണ്മെന്റ് സ്കൂളിൽ ജലശുദ്ധീകരണ യന്ത്രം നൽകി മാതൃകയായി മുസ്ലിം ജമാഅത്ത് . മുട്ടപ്പലം പ്ലാമൂട് പുത്തൻ പള്ളി മുസ്ലിം ജമാഅത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കൂളിൽ ജലശുദ്ധീകരണ യന്ത്രം സ്ഥാപിച്ചു മാതൃകയായത്. ആഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ യന്ത്രം ഉൽഘാടനം ചെയ്ദു. ജമാഅത് പ്രസിഡന്റ് എം റഹിമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ബി മനോഹരൻ, ജമാഅത്ത് സെക്രട്ടറി ആർ നൗഷാദ്, സ്കൂൾ ഹെഡ്മിസ്ട്രെസ് ബീന ടീച്ചർ, ജമാഅത് ഭാരവാഹികളായ എ ആർ ഷാഫി, ബി നാസർ, റഷീദ് റാവുത്തർ, ഷമീർ എ കെ എന്നിവർ സംസാരിച്ചു
