ആറ്റിങ്ങൽ :- വിവിധ ഡിപ്പാർട്മെന്റ് കളിൽ വരുന്ന ഒഴിവുകൾ എംപ്ലോയിമെന്റ്കളിൽ റിപ്പോർട്ട് ചെയ്യാതെ കരാറിന്റെ പേരിലും ഡെയിലി വേജസിന്റെ പേരിലും അനധികൃത നിയമനം നടത്തി യുവതി – യുവാക്കളെ മുഴുവൻ വഞ്ചിക്കുന്ന നടപടി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ധർണ്ണ സമരം ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു.ഉദ്യോഗാർഥി കളെ ഗുരുതരമായി ബാധിക്കുന്ന ഈ സ്ഥിതിവിശേഷം സർക്കാർ കണ്ടില്ല എന്ന് നടിക്കരുത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ അദ്ധ്യക്ഷത വഹിച്ചു.
ധർണ്ണയെ അഭിസംബോധന ചെയ്തുകൊണ്ട് വക്കം സുകുമാരൻ, എൻ. ആർ ജോഷി, എസ്. ശ്രീരംഗൻ, കെ. ആർ അഭയൻ, എ. ശ്രീധരൻ, എ. ഗോപി,കെ. കൃഷ്ണമൂർത്തി, നാസർ പള്ളിമുക്ക്, ആലംകോട് സഫീർ, സലിം പാണന്റെമുക്ക്,വിജയൻ സോപാനം, ആർ. വിജയകുമാർ, ജയ വക്കം ശാസ്താവട്ടം രാജേന്ദ്രൻ, പ്രദീഷ് വേലാംകോണം എന്നിവർ സംസാരിച്ചു.
