January 15, 2026

അണ്ടൂർക്കോണം പഞ്ചായത്തിലെ വാർഡ് വിഭജനത്തിനെതിരെ കോൺഗ്രസ്‌ പ്രതിഷേധം

കണിയാപുരം: അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സമരം സംഘടിപ്പിച്ചു.
മുൻ കഴക്കൂട്ടം എം.എൽ.എ എം.എ.വാഹിദ് ധർണാ സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കുന്നുംപുറം വാഹിദ് അദ്ധ്യക്ഷനായി. അഡ്വ.എം.മുനീർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.അൽത്താഫ്, ബി.മുരളീധരൻ നായർ, ഭുവനേന്ദ്രൻ നായർ,പൊടിമോൻ അഷ്റഫ്, കൃഷ്ണൻകുട്ടി, മുബാറക്, പുഷ്പാ വിജയൻ, അർച്ചന, അനുജ, കരിച്ചാറ നാദർഷ, ജാബു , ഫാറൂഖ്, അരുൺ, സുനിത തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *