ഇടതു പക്ഷസർക്കാരിന്റെ അമിതമായും അന്യായമായും ജനങ്ങളിൽ അടിച്ചേൽപ്പിച്ച വൈദ്യുത ചാർജിൽ പ്രതിഷേധിച്ചുംവർദ്ധിപ്പിച്ച നിരക്കുകൾ പിൻവലിക്കണമന്ന് ആവശ്യപ്പെട്ടുകൊണ്ടും പന്തംകൊളുത്തി പ്രകടനം നടത്തി. മുടപുരം എസ് എൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം എൻ ഇ എസ്ബ്ലോക്ക് ജംഗ്ഷനിൽ സമാപിച്ചു. പ്രതിഷേധസമരം കിഴുവിലം മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ നേതൃത്വം നൽകി ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുറക്കട മധു
ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാനവാസ് എം കെ കെ, ബ്ലോക്ക് ഭാരവാഹി പിഎ റഹീം, നൗഷാദ് ഓ ഐ സി സി, മണ്ഡലം വൈസ് പ്രസിഡന്റ് എസ് പി അശോകൻ, കിഴുവിലം സർവീസ് സഹകരണ ബാങ്ക്ബോർഡ് മെമ്പർമാരായ താഹ മണലുവിള, ദേവരാജൻ, മുരളീധരൻ,വാർഡ് ഭാരവാഹികളായ വിനുകുമാർ, ജയപ്രകാശ്,അൽ അമീൻ, അനന്തൻ, കബീർ, ലാത്തറ ബദർ സിയാദ്, റിയാദ്,, മൻസാർ,ഷിബു,രാഹുൽ,
തുടങ്ങിയ ബ്ലോക്ക് മണ്ഡലം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
