ഇടയ്ക്കോട്.സുഭിക്ഷ കേരളം പദ്ധതി പ്രകാരം മൈത്രി റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇടക്കോട് ഏലായിലെ തരിശുനിലത്തിൽ നെൽകൃഷി ഇറക്കി .ഞാറു നടീലിൻ്റെ ഉദ്ഘാടനം ഇടയ്ക്കോട് ഏലാ പാടശേഖരത്തിൽ മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി നിർവഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്തു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ശ്രീജ, ഇടക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ :ദിലീപ്. വി. എൽ, മൈത്രി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ കഹാർ, സെക്രട്ടറി രാഹുൽ, ഇടക്കോട് ഏലാ പാടശേഖര സമിതി പ്രസിഡന്റ് പ്രഭാകരൻ നായർ, സെക്രട്ടറി താജുദീൻ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ അബ്ദുൽ സലിം, സലാഹുദ്ധീൻ, ജയപ്രകാശ്, സുരേഷ്കുമാർ, സന്ദീപ്, സഫീർ, മിഥുൻ, ഗീതാ രാജൻ ശ്യാം ,നാട്ടുകാർ, കർഷകർ എന്നിവർ പങ്കെടുത്തു
