ആറ്റിങ്ങൽ ഗവർമെന്റ് കോളേജ് കാമ്പൗണ്ടിൽ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്തെ പന്നി ശല്യം ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം പ്രിൻസിപാളിന് കൈമാറി. എൽസി സെക്രട്ടറിയും എൽ സി അംഗങ്ങളായ ടീ ദിലീപ് കുമാർ ബിജു പാറയിൽ തച്ചൂർ കുന്ന്ബ്രാഞ്ച് സെക്രട്ടറി കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു. ആറ്റിങ്ങൽ നഗരസഭ പരിധിയിൽ കാട് കയറി കിടക്കുന്ന വസ്തുക്കൾ ഉടമസ്ഥരെ കണ്ടെത്തി കാട് നശിപ്പിച്ച് പന്നി ശല്യം ഒഴിവാക്കണമെന്നും പരാതിപ്പെട്ടു.. സി പി ഐ എം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി സി. ചന്ദ്രബോസ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ റ്റി. ദിലീപ് കുമാർ, ബിജു, തച്ചൂർകുന്ന് ബ്രാഞ്ച് സെക്രട്ടറി എസ്.കൃഷ്ണദാസ്, വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു. പരാതിയുടെ പകർപ്പ് നഗരസഭ ചെയർപേഴ്സണ് കൈമാറി.

