January 15, 2026

*

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുണി സഞ്ചി നിർമ്മാണ പരിശീലനം നടന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ സീഡ് ക്ലബ്ബാണ് പ്രവർത്തനം സംഘടിപ്പിച്ചത് . പഴയ ചുരിദാറുകൾ,ടീഷർട്ടുകൾ, സാരികൾ, ബാക്കി വന്ന തുണികൾ എന്നിവയാണ് തുണി സഞ്ചി നിർമ്മിക്കാനായി ഉപയോഗിച്ചത്. പ്രവർത്തിപരിചയ അധ്യാപികയായ  അനുശ്രീ വി പി യുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.മുപ്പതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ഭിന്നശേഷി കുട്ടികളെയും ഉൾചേർത്തുകൊണ്ടായിരുന്നു പരിശീലനം സംഘടിപ്പിച്ചത് .ഹെഡ്മാസ്റ്റർ സുജിത്ത് എസ്, സീഡ്‌ കോർഡിനേറ്റർ സൗമ്യ എസ്, ഷാബിമോൻ എസ് എൻ,സ്പെഷ്യൽ എഡ്യൂക്കേറ്റർ സ്വപ്ന എസ് ,മഹേഷ് കെ കെ എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കി പകരം തുണിസഞ്ചികൾ നമ്മുടെ വീടുകളിലും സ്കൂളുകളിലും ഉപയോഗിക്കണം എന്നുള്ള സന്ദേശം ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *