ഭർത്താവിന്റെ മരണമില്ലാത്ത ഓർമകളുമായ് നടക്കുമ്പോഴും രജിതയുടെ മനസ്സിൽ ഒരു സുന്ദരസ്വപ്നം ഉണ്ടായിരുന്നു.
വിവാഹവേദിയിൽ തന്റെ മകൾക്കൊപ്പം നിർധനരായ രണ്ടു പെൺകുട്ടികൾക്കുകൂടി മാംഗല്യം.
. രജിതയുടെ സ്വപ്നംപോലെ, ശ്രീചിത്ര ഹോമിലെ ലളിതമായ വിവാഹവേദിയിൽ തന്റെ മകൾ ഉൾപ്പൊടെ മൂന്നു പെൺകുട്ടികൾ പുതുജീവിതത്തിലേയ്ക്കു കൈ പിടിച്ചു കടന്നു.
. ബുധനാഴ്ച രാവിലെയായിരുന്നു രജിതയുടെ മകളായ ഗോപികയുടെ വിവാഹത്തിനൊപ്പം ശ്രീചിത്രാ ഹോമിലെ അന്തേവാസികളായ രമ്യയുടെയും മന്യയുടെയും വിവാഹം നടന്നത്.
വർഷങ്ങളായി ശ്രീചിത്രയിലെ കുട്ടികൾക്കായി തന്നാൽക്കഴിയുന്ന ചെറിയ സഹായങ്ങളുമായി.
നിത്യ സന്ദർശകരാണ് രജിതയും കുടുംബവും.
ഭർത്താവ് ഗോപകുമാറിന്റെ മരണത്തോടെ ഒട്ടുമിക്ക ചരമവാർഷിക ദിനങ്ങളിലും രജിത അവിടെയെത്താറുണ്ട്, ഗോപികയ്ക്ക് ഏഴു വയസ്സുള്ളപ്പോഴാണ് രജിതയുടെ ഭർത്താവ് ഗോപകുമാർ മരിച്ചത്. വെള്ളായണി കാർഷിക കോളേജിലെ ജീവനക്കാരനായിരുന്നു.
മകളുടെ ഭർത്താവായ വിനീഷിനോടും കുടുംബത്തോടും ശ്രീചിത്രയിൽവെച്ച് കല്യാണം നടത്തുന്ന കാര്യം അറിയിച്ചപ്പോൾ പൂർണസമ്മതം.
ഗോപികയുടെയും വിനീഷിന്റെയും വിവാഹത്തോടൊപ്പം മുട്ടയ്ക്കാട് സ്വദേശി വിനോദ് രമ്യയെയും കാസർകോട് സ്വദേശി പി.ശ്രീനാഥ് മന്യയെയും താലിചാർത്തി.
വിവാഹദിവസംതന്നെയായിരുന്നു മന്യക്ക് താൽക്കാലിക ജോലിക്കായുള്ള അഭിമുഖപരീക്ഷയും. അതിനാൽ വിവാഹം കഴിഞ്ഞയുടൻ ഇരുവരും പാളയത്തെ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിലേക്കാണ് പോയത്.
മന്ത്രി വീണാ ജോർജ്, കളക്ടർ അനുകുമാരി, സബ് കളക്ടർ അശ്വതി ശ്രീനിവാസ് തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു.
