ആറ്റിങ്ങൽ : കൈരളി വായനശാലയുടെ നേതൃത്വത്തിൽ എം ടി അനുസ്മരണം സംഘടിപ്പിച്ചു. പരാജയത്തിൽ നിന്ന് ജീവിതത്തെ എങ്ങനെ കെട്ടിപ്പടുത്താം എന്ന് എഴുത്തിലൂടെ മലയാളികൾക്ക് മനസ്സിലാക്കി തന്ന എം ടി യെ പറ്റി കുട്ടികൾ പഠിക്കണമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. വായനശാല പ്രസിഡന്റ് വിഷ്ണു വേണു കുമാർ അധ്യക്ഷത വഹിച്ചു, സെക്രട്ടറി പി എസ് ആന്റസ് സ്വാഗതം പറഞ്ഞു. എംടിയുടെ ഛായാചിത്രത്തിനു മുന്നിൽ ഓർമ്മ ചിരാതുകൾ തെളിയിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയിൽ ഭരണസമിതി എക്സിക്യൂട്ടീവ് അംഗം ഷിജി എംടിയുടെ ലഘു ജീവചരിത്രം അവതരിപ്പിച്ചു. വാർഡ് കൗൺസിലർ ജീവൻ ലാൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് അരുൺ ചന്ദ്രൻ, ജോയിൻ സെക്രട്ടറി പ്രിയ രാഗ്, ഭരണസമിതി അംഗങ്ങളായ പാർവതി വൈഷ്ണവി, സ്നേഹ, പ്രിജിൻ ബാബു, വിപിൻ വി, ദീപു ബി, കൈലാസ് എന്നിവർ നേതൃത്വം നൽക

