ആറ്റിങ്ങൽ : KSRTC ആറ്റിങ്ങൽ യൂണിറ്റിൽ നിന്ന് പുതുതായി ഇൻ്റർസ്റ്റേറ്റ് സർവ്വീസുകൾ ആരംഭിക്കുന്നു. നാഗർകോവിൽ, തെങ്കാശി എന്നിവിടങ്ങളിലേയ്ക്കുള്ള സർവ്വീസുകളാണ് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നത്. രാവിലെ 0720 നാണ് നാഗർകോവിലേയ്ക്കുള്ള സർവ്വീസ് ആരംഭിക്കുന്നത്. തിരിക രാത്രി 8 മണിക്ക് ബസ്സ് നാഗർകോവിൽ നിന്ന് ആറ്റിങ്ങലേയ്ക്ക് സർവ്വീസ് നടത്തും. തെങ്കാശിയിലേയ്ക്ക് രാവിലെ 0520 നും ഉച്ചയ്ക്ക് 2.30 നും സർവ്വീസ് ഉണ്ടാകും. തെങ്കാശിയിൽ നിന്നും രാവിലെ 945നും വൈകിട്ട് 1830 നും സർവ്വീസ് ഉണ്ടാകും. കിളിമാനൂർ, നിലമേൽ, മടത്തറ, കുളത്തൂർപ്പുഴ , തെന്മല, ആര്യങ്കാവ് വഴിയുള്ള ഈ സർവ്വീസ് ആരംഭിക്കുന്നത് ഈ മേഘലയിലേയ്ക്കുള്ള സ്ഥിരം യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരിക്കും.ഈ സർവ്വീസ് തുടങ്ങുന്നതോടെ കിളിമാനൂരിൽ നിന്നും രാത്രി വൈകി ആറ്റിങ്ങലിലേയ്ക്ക് പോകുന്ന യാത്രക്കാർക്ക് ആശ്വാസമാകും. തെങ്കാശിയിൽ നിന്ന് വരുന്ന അവസാന ട്രിപ്പ് രാത്രി 9.30 ന് കിളിമാനൂർ നിന്നും ആറ്റിങ്ങലിലേയ്ക്ക് സർവ്വീസ് നടത്തും. ആറ്റിങ്ങൽ നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണ് ഈ സർവ്വീസുകൾ ആരംഭിക്കുന്നതോടെ പൂവണിയുന്നത്. ബഹു: ആറ്റിങ്ങൽ MLA ശ്രീമതി 0 S അംബിക അവർകളുടെ നിരന്തരമായ പരിശ്രമത്തെ തുടർന്നാണ് ഈ സർവീസുകൾ യാഥാർത്ഥ്യമാകുന്നത്. ഈ ഈ സർവീസുകളുടെ ഫ്ലാഗ് ഓഫ് 27 ആം തീയതി തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ആറ്റിങ്ങൽ യൂണിറ്റിൽ വെച്ച് ബഹു: ഒ എസ് അംബിക എം.എൽ.എ നിർവഹിക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ വിവിധ ജനപ്രതിനിധികളും KSRTC ഉദ്യോഗസ്ഥരും പങ്കെടുക്കും.ഇതോടൊപ്പംആറ്റിങ്ങൽ എംഎൽഎ പാലം, മണമ്പൂർ , നെല്ലിക്കോട് വഴിയുള്ള ഓർഡിനറി സർവീസും ആറ്റിങ്ങൽ – പട്ടള, – വഞ്ചിയൂർ, – നെടുമ്പറമ്പ് – തോട്ടക്കാട് -കരവാരം HS വഴിയുള്ള കല്ലമ്പലം സർവീസും എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 08.05 ന് ആറ്റിങ്ങൽ നിന്നും എംഎൽഎ പാലം നെല്ലിക്കോട് വഴി വർക്കലയ്ക്കും തിരികെ 9.30 ന് വർക്കലയിൽ നിന്ന്
നെല്ലിക്കോട് ,എംഎൽഎ പാലം വഴി മെഡിക്കൽ കോളേജിലേക്കും സർവീസ് ഉണ്ടാകും.പട്ടള, കരവാരം വഴിയുള്ള കല്ലമ്പലം സർവീസ് രാവിലെ 7:20ന് ആറ്റിങ്ങിൽ നിന്നും പുറപ്പെട്ട് കല്ലമ്പലത്തേക്കും തിരികെ കല്ലമ്പലത്തു നിന്നും രാവിലെ 0830 ന് കരവാരം, പട്ടള വഴി തിരുവനന്തപുരം സർവ്വീസും ഉണ്ടാകും. കോവിഡിനെത്തുടർന്ന് നിർത്തലാക്കിയ ഓർഡിനറി സർവ്വീസുകളും , ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പുന:രാരംഭിക്കുന്നത്
