കഠിനംകുളം .പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കെതിരെ കോൺഗ്രസ് പ്രതിഷേധം അംഗൻവാടി ടീച്ചർ, വർക്കർമാർ എന്നിവരുടെടെ നിയമനത്തിലെ ക്രമക്കേടുകൾക്കെതിരെ യും,സിപിഎം മെമ്പർമാരെ റാങ്കു ലിസ്റ്റിൽ ഉൾപ്പെടുത്തി കൃത്രിമം കാട്ടിയ പഞ്ചായത്ത് ഭരണത്തിനെതിരെയാണ് ധർണ സമരം നടത്തിയത്.ജനകീയ ഹോട്ടൽ നടത്തിപ്പിൽ നടത്തുന്ന ക്രമക്കേടുകൾക്കെതിരെ മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫീസ് ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് ലക്ഷ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കവിത വിദ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കുമാരി ഓമന, ജില്ലാ സെക്രട്ടറി ജോളി പത്രോസ്,ജോസ് നിക്കോളാസ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്റുമാരായ എച് പി ഹാരിസൻ, കഠിനംകുളം ജോയി, പ്രവീണ കുമാരി, എന്നിവർ പ്രസംഗിച്ചു. ഷീന അജിത ഷാജഹാൻ, മോളി, ഫാത്തിമ, എസ് കെസുജി, രാജേഷ്, ഷൈജുകുറക്കട, ഡോറ, ഭാമജോയി, ലിസി, വിജി, ലൂർദ് മേരി, ഉദയകുമാരൻ നായർ, അസ്സുമുദ്ധീൻ, ഡെലിയോ, ജോളി സ്റ്റീഫൻ തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.




