പേരുമല.സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്കെജെഎം) മദ്രസകൾ കേന്ദ്രീകരിച്ച് വൈവിധ്യമാർന്ന പരിപാടികളോടെ 76ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സമസ്ത കേരള സുന്നി ബാലവേദിയുടെ നേതൃത്വത്തിൽ പേരുമല ദിയനത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾ “ബാലഇന്ത്യ” തീർത്തത് ശ്രദ്ധേയമായി. പേരുമല ജമാ-അത്ത് പ്രസിഡന്റ് അഡ്വ. തേമ്പാകാല ബഷീർ ദേശീയപതാക ഉയർത്തി. ജുമാ-മസ്ജിദ് ചീഫ് ഇമാം അബ്ദുൽ ലത്തീഫ് ദാരിമി പരിപാടികൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മുഫത്തിഷ് ചുള്ളിമാനൂർ അഹമ്മദ് റഷാദി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഇ.അബ്ദുൽ അസീസ്, അബ്ദുൽ റഹീം മുസ്ലിയാർ, നവാസ് സഹദി എന്നിവർ സംസാരിച്ചു.
മദ്രസ വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനം, ദേശീയോദ്ഗ്രഥന പ്രതിജ്ഞ, റിപ്പബ്ലിക്ദിന പ്രശ്നോത്തരി എന്നിവയും റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്നു.
വർക്കല – വടശ്ശേരിക്കോണം ഹിദായത്തുൽ ഇസ്ലാം മദ്രസയും വൈവിധ്യമാർന്ന പരിപാടികളോടെ 76ആമത് റിപ്പബ്ലിക് ദിനം ആചരിച്ചു. ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ റഹീം ദേശീയപതാക ഉയർത്തി. വടശ്ശേരിക്കോണം ജുമാ-മസ്ജിദ് ചീഫ് ഇമാം എം നൗഫൽ ബാഖവി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ജമാഅത്ത് സെക്രട്ടറി എച്ച്.അഹമ്മദ് ഹുസൈൻ, കമ്മിറ്റി ഭാരവാഹികളായ നസീർ, ഷറഫുദ്ദീൻ, ജഹാംഗീർ, തൽഹത്ത്.റ്റി, അഷറഫ്, മദ്രസ അധ്യാപകരായ കെഎം തമീം വാഫി, എസ്.ഷെഫീഖ് മന്നാനി, മദ്രസ ബാലവേദി അംഗങ്ങളായ മുഹമ്മദ് ഹഫീസ്.എന്, അലി അക്ബർ, ആയിഷ നസ്റിൻ, റുക്സാന.എം എന്നിവർ പങ്കെടുത്തു.
