കോരാണി.ദേശീയ കായിക വേദി ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വതിൽ കോരാണി പുകയിലത്തോപ്പ് ജംഗ്ഷനിൽ റിപ്പബ്ലിക് ദിനാആഘോഷം നടത്തി, ദേശീയ പതാക ഉയർത്തി, നിയോജകമണ്ഡലം പ്രസിഡന്റ് ഷൈജു കുറക്കട അധ്യക്ഷത വഹിച്ചു, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പനയത്തറ ഷരീഫ് ദേശീയ പതാക ഉയർത്തി. ദേശീയ കായിക വേദി ജില്ലാ ജനറൽ സെക്രട്ടറി എസ്. കെ.സുജി,കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ലാൽ കോരാണി, ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനീഷ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നിഖിൽ കോരാണി, കോൺഗ്രസ് പ്രവർത്തകർ ആയ അജേഷ്, അനിൽ കുമാർ, നിഷ, സുജിൻ, രാജീവ് കോരാണി,മുൻ കിഴുവിലം പഞ്ചായത്ത് അംഗം രേഖ, സുബൈർ, വേങ്ങോട് സജു,മനോജ് എന്നിവർ ആശംസകൾ അറിയിച്ചു,
ചടങ്ങിൽ കോരാണി 18 വാർഡിലെ പഴയ കാല കോൺഗ്രസ് പ്രവർത്തകനും, ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ പ്രവർത്തിച്ചു വന്നിരുന്ന കല്ലുവിള ബാബുവിനെ കോൺഗ്രസ് പാർട്ടിയിലേക്ക് തിരിച്ചു കൊണ്ട് വന്നു ചടങ്ങിൽ ആദരിച്ചു, കൂടാതെ ഹരിത കർമസേന പ്രവർത്തക നിർമലഅമ്മയെ ചടങ്ങിൽ ആദരിച്ചു,
കൂടാതെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർ ആയ രത്നാകരൻ, സുലൈമാൻ, സാവിത്രി അമ്മ, വിജയകുമാരി,സുദർശനൻ, എന്നിവരെയും ചടങ്ങിൽ ആദരിച്ചു.








