പെരുംങുഴി.കേരള തണ്ടാൻ മഹാസഭ പെരുങ്ങുഴി ശാഖയുടെ പൊതുയോഗവും കുടുംബ കൂട്ടായ്മയും സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ പി എൻ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുദേവൻ അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാഖാ അംഗങ്ങളുടെ മക്കൾക്ക് അവാർഡ് വിതരണവും മുതിർന്ന ശാഖാങ്ങളെ ആദരിക്കലും റിട്ട..പോലീസ് സൂപ്രണ്ട് എൻ ഗോപാലകൃഷ്ണൻ നിർവഹിച്ചു. കിടപ്പ് രോഗികൾക്കുള്ള ധനസഹായ വിതരണം മഹാസഭയുടെ ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റ് രാധാകൃഷ്ണനും , ചികിത്സാ സഹായ വിതരണം സെക്രട്ടറി ചന്ദ്രഹാസനും നിർവഹിച്ചു.മുൻ താലൂക്ക് യൂണിയൻ പ്രസിഡണ്ട് രാമചന്ദ്രൻ, സെക്രട്ടറി തോന്നയ്ക്കൽ ചന്ദ്രൻ, സുരേന്ദ്രൻ, അനിൽകുമാർ, സാനിഷ് കുമാർ, അഡ്വക്കേറ്റ് സ്വപ്ന എന്നിവർ പ്രസംഗിച്ചു, ബി സുധർമ സ്വാഗതവും എസ് സുപ്രഭ കൃതജ്ഞതയും രേഖപ്പെടുത്തി, പുതിയ ഭാരവാഹികളായി സുരേന്ദ്രൻ ( പ്രസിഡന്റ് ) സുപ്രഭ, സതീശൻ ( വൈസ് പ്രസിഡന്റുമാർ ) പ്രേമ( സെക്രട്ടറി) സുധർമ്മ, അമ്പാടി ( ജോയിൻ സെക്രട്ടറിമാർ) മണിക്കുട്ടൻ( ട്രഷറർ) എന്നിവരെയും പൊതുയോഗം തെരഞ്ഞെടുത്തു
