ആറ്റിങ്ങൽ :പ്രവാസി കോൺഗ്രസ് കിഴുവിലം മണ്ഡലം കൺവെൻഷൻ നടന്നു. പാലമൂട്ടിൽ നടന്ന കൺവൻഷൻ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സബീർ കോരാണി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അസ്ഹർ പാലമൂട് അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് ശ്രീരംഗൻ , മർഹൂം, സുബൈർ, ഗോപൻ, ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു..
ജനുവരി 9 ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രവാസി സംഗമത്തിൽ മണ്ഡലത്തിൽ നിന്നും ഇരുന്നൂറ് പെരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
