ആറ്റിങ്ങൽ.ഭക്ഷ്യധാന്യങ്ങൾ ഇല്ലാത്ത സംസ്ഥാനത്തെ റേഷൻ കടകളുടെ ദുരവസ്ഥക്കെതിരെയും , സാധാരണക്കാരെ ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെയും, പൊതുവിതരണ സംവിധാനം താറുമാറാക്കിയ പിണറായി ഗവൺമെന്റിന്റെ പിടിപ്പുകേടിനെതിരെയും,ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമം റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തി. ഡി.സി.സി മെമ്പർ ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീർ അധ്യക്ഷത വഹിച്ചു.എസ്. രവീന്ദ്രൻ നായർ ആർ അനിൽ കുമാർ, തുളസി ദാസ്, വക്കം സുധ, ആർ.വിജയകുമാർ, ടീ. ഭാസി, കെ.സുരേന്ദ്രൻ നായർ, എസ്. ജ്യോതി കുമാർ,മാമം സുരേഷ് ബാബു ബി.രാധാകൃഷ്ണൻ,കിരൺ കൊല്ലമ്പുഴ എന്നിവർ സംസാരിച്ചു.
