ആറ്റിങ്ങൽ.ജനുവരി 22 ന് നടത്തിയ പണിമുടക്ക് ആറ്റിങ്ങലിൽ വൻ വിജയമാക്കിയ ജീവനക്കാർക്ക് അഭിവാദ്യം അർപ്പിച്ച് എൻ.ജി.ഒ അസോസിയേഷൻ. ആറ്റിങ്ങൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ പ്രകടനവും യോഗവും നടത്തി. ഐ.എൻ.ടിയു സി വർക്കിംഗ് കമ്മിറ്റി അംഗം ആറ്റിങ്ങൽ അജിത് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഷിബു കുമാർ, രഞ്ജിത്ത്, വിഷ്ണു രാധൻ, ജില്ലാ ജോയിന്റ് സെക്രട്ടറി അജിത്, ബ്രാഞ്ച് പ്രസിഡന്റ് മനോഷ് കുറുപ്പ്, സെക്രട്ടറി അതുൽ, സംസ്ഥാന കൗൺസിലർമാരായ രാധാകൃഷ്ണൻ, രാഹുൽ, ശ്രീകുമാർ, ശരത്, കടക്കാവൂർ അശോകൻ, ശ്രീരംഗൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി..
