ആറ്റിങ്ങൽ.മാമം കാട്ടുമ്പുറം ജി വി ആർ എം യുപിഎസിന് സമീപം മണികണ്ഠ വിലാസത്തിൽ ഗോകുല(32) യെയാണ് ഭർത്താവും ഭർതൃമാതാവും ചേർന്ന് മർദ്ദിച്ചതായി പരാതി. ഇതിനുമുമ്പും നിരവധി തവണ ഗോകുല ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. അപ്പോഴെല്ലാം പോലീസിൽ പരാതി നൽകി ഒത്തുതീർപ്പാക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ വീണ്ടും ഭർത്താവും, ഭർതൃ മാതാവും ചേർന്ന് ഗോകുലയെ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഗോകുല വലിയകുന്നു താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇത് സംബന്ധിച്ച് വീണ്ടും ഗോകുല ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.



