ഡ്രൈവർ ഉൾപ്പെടെ ഗുരുതര പരുക്കേറ്റ ഏതാനും പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇന്നലെ വൈകിട്ട് വിഴിഞ്ഞം തെന്നൂർക്കോണം റോഡിൽ പെട്രോൾ പമ്പിനു സമീപമാണ് വിഴിഞ്ഞത്തു നിന്നു പോയ സ്വിഫ്റ്റ് ഇലക്ട്രിക് ബസും വിഴിഞ്ഞത്തേക്കു വന്ന മറ്റൊരു ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. മൂവാറ്റുപുഴയിലെ കോളജിൽ നിന്നു തലസ്ഥാനത്ത് ഇന്റേൺഷിപ്പിനെത്തിയ വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടവരിലേറെയും. ആഴിമലയിലേക്ക് പോകുകയായിരുന്നു ഇവർ. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം തകർന്നു.വശത്തേക്ക് വെട്ടിത്തിരിച്ച സ്വിഫ്റ്റ് ബസ് വൈദ്യുതത്തൂണും മതിലും തകർത്താണ് നിന്നത്.
