ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന് മുന്നിൽ കായിക താരങ്ങളോട് കാണിക്കുന്ന വിവേചനത്തിനും അഴിമതിക്കുമെതിരെ മാർച്ചും ധർണ്ണയും നടക്കുകയുണ്ടായി.ധർണ്ണ ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു.
ധർണ്ണയെ അഭിസംബോധന ചെയ്തു കൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വക്കം സുകുമാരൻ, ജി. എസ്. റ്റി. യൂ മുൻ സംസ്ഥാന പ്രസിഡന്റ് ജെ. ശശി, ഡി. സി. സി മെമ്പർ ബാലകൃഷ്ണൻ, ലീഡർ സാംസ്കാരിക വേദി പ്രസിഡന്റ് കെ. കൃഷ്ണമൂർത്തി,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ എ. ഗോപി, ഇല്ലിയാസ്,ഐ. എൻ. റ്റി. യൂ. സി സംസ്ഥാന കമ്മിറ്റി മെമ്പർമാരായ ആലംകോട് സഫീർ, സലിം പാണന്റെ മുക്ക്, നാസർ പള്ളിമുക്ക്,ദളിത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ കടക്കാവൂർ അശോകൻ, ആർ. വിജയകുമാർ, ഊരുപൊയ്ക അനിൽ, ഹേമന്ത് കുമാർ, വക്കം ജയ, ചിലമ്പിൽ സുരേഷ് എന്നിവർ സംസാരിച്ചു.
