സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ, മംഗലാപുരം പഞ്ചായത്തിൽ ബാലവേല നിരോധനം അടിസ്ഥാനമാക്കി തെരുവ് നാടകം അവതരിപ്പിച്ചു. തോന്നക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ വിമുക്തി ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളാണ് നാടകം അവതരിപ്പിച്ചത്. മംഗലപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. സുനിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വനജ കുമാരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ശ്യാം കുമാരൻ നായർ, പഞ്ചായത്ത് സെക്രട്ടറി, ബൈജു അസിസ്റ്റൻറ് സെക്രട്ടറി, ഷൈബി, ഐസിഡിഎസ് സൂപ്പർവൈസർ, ഷാലിമ കെ എസ്.,സ്കൂൾ കൗൺസിലർ, ജനപ്രതിനിധികൾ അംഗനവാടി പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി.
