January 15, 2026

ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ തോന്നയ്ക്കലിലെ ഈ വർഷത്തെ മികവുകളുടെ പ്രദർശനത്തിൻ്റെ ഉദ്ഘാടനം, സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ജെസ്സി ജലാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ അധ്യക്ഷത വഹിച്ചത്
പി റ്റി എ പ്രസിഡൻറ് ഇ. നസീർ ആയിരുന്നു. പി. ടി. എ വൈസ് പ്രസിഡന്റ്‌ തോന്നയ്ക്കൽ രാജേന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത്. എസ്, പി. ടി. എ അംഗങ്ങളായ വി. മധുസൂദനൻ നായർ, എസ്. എം. സി അംഗങ്ങളായ സുജി. എസ്. കെ, സാഗർ ഖാൻ. എ. എസ്, വിനയ്. എം. എസ്, സ്റ്റാഫ്‌ സെക്രട്ടറിമാരായ റഹീം. കെ, ബീന. എസ്, സരിത. എസ്, എസ്.സീനിയർ അസിസ്റ്റന്റ്മാരായ ബിന്ദു. എൽ. എസ്, കല കരുണാകരൻ, എസ് ആർ. ജി കൺവീനർമാരായ ഡോ. ദിവ്യ. എൽ, അശ്വതി. എസ്. ആർ എന്നിവർ ആശംസകൾ നേർന്നു. ‘മാറ്റൊലി’25” കൺവീനർ സന്ധ്യ. ജെ നന്ദി അറിയിച്ചു. കടുവാ ച്ചിറ സ്കോളർഷിപ്പ്, വേലായുധൻ നായർ മെമ്മോറിയൽ എൻഡോവ്മെന്റ് എന്നിവ ചടങ്ങിൽ കുട്ടികൾക്ക് വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങിനു ശേഷം കുട്ടികളുടെ പഠന മികവുകൾ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *