കിഴുവിലം ഗ്രാമപഞ്ചായത്ത് 2025 26 ബഡ്ജറ്റ് അവതരിപ്പിച്ചു. നിലവിലെ ഭരണസമിതിയുടെ അഞ്ചാമത്തെയും അവസാനത്തെയും ബഡ്ജറ്റ് ആണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഡ്വക്കേറ്റ് ആർ ശ്രീകണ്ഠൻ നായർ അവതരിപ്പിച്ചത്. കാർഷിക മേഖലയിൽ നെൽകൃഷിക്ക് പുറമേ തെങ്ങ് വാഴ പച്ചക്കറി, പഴവർഗ്ഗങ്ങൾ പുഷ്പകൃഷി കുരുമുളക് സംയോജിത വിളകൾ എന്നിവയ്ക്കും പാട്ട് കൃഷിക്കും ജലസേചന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ആവശ്യമായ തുക ബഡ്ജറ്റിൽ വകയിരുത്തി. മൃഗസംരക്ഷണ മേഖലയിൽ പശു വളർത്തൽ ആടുവളർത്തൽ കന്നുക്കുട്ടി പരിപാലനം വളർത്തു പക്ഷികൾ രോഗനിയന്ത്രണം തീറ്റപ്പുൽകൃഷി എന്നിവയ്ക്കും ക്ഷീരവികസനം ശുദ്ധജല മത്സ്യകൃഷി, മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങൾ വെള്ളപ്പൊക്ക നിവാരണം, ചെറുകിട വ്യവസായങ്ങളും സൂക്ഷ്മ സംരംഭങ്ങളും നൈപുണ്യ വികസനത്തിനും ആവശ്യമായ തുക വകയിരുത്തി. പ്രകൃതി സംരക്ഷണം സൗരോർജ പദ്ധതികൾ എന്നിവയ്ക്കും വിദ്യാഭ്യാസ രംഗത്തെ സ്കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനം , വായനശാല റീഡിങ് റൂം സ്പോർട്സ് യുവജനകാര്യ യുവജന ക്ഷേമ പ്രവർത്തനങ്ങൾക്കും, ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുടുംബാരോഗി കേന്ദ്രമായി ഉയർത്തുകയും കൂടുതലായി തസ്തികകൾ വർധിപ്പിക്കും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും, ആയുർവേദ, ഹോമിയോ ആശുപത്രികളുടെയും വികസനം, മരുന്നുകൾ എന്നിവയ്ക്ക് ആവശ്യമായ തുക ബഡ്ജറ്റിൽ വകയിരുത്തി. കുടിവെള്ളം ഉറപ്പുവരുത്തുന്നതിനും മഴവെള്ള സംഭരണം കിണർ റീചാർജിങ് പൊതു ശുചിത്വ മാലിന്യനിർമാർജനം, ഭവന നിർമ്മാണം പുനരുദ്ധാരണ പ്രവർത്തനങ്ങൾ, വൃദ്ധ,അഗതി,ക്ഷേമ പരിപാടികൾ, അതി ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങി, തെരുവ് വിളക്കുകളുടെ സ്ഥാപനവും സംരക്ഷണവും, അംഗനവാടികളുടെ അടിസ്ഥാന സൗകര്യ വികസനം പട്ടികജാതി ക്ഷേമം ഗ്രാമീണ റോഡുകളുടെയും ചപ്പാത്തുകളുടെയും പൊതു കെട്ടിടങ്ങളുടെയും നിർമ്മാണം, കാർഷിക മൃഗസംരക്ഷണം വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ ആരോഗ്യ പട്ടികജാതി മേഖലകളിൽ മെയിന്റനൻസ് പ്രോജക്ടുകൾ തുടങ്ങി സമസ്ത മേഖലകൾക്കും ഉണർവേകുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ബഡ്ജറ്റിൽ വകയിരുത്തിയത്.
