കിഴുവിലം കൂന്തള്ളൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണയോഗവും മണ്ഡലം ഭാരവാഹികളുടെ ചാർജെടുക്കൽ ചടങ്ങും എൻ ഈ എസ് ബ്ലോക്ക് ജംഗ്ഷനിൽ നടന്നു.കെപിസിസിയുടെ മുൻ പ്രസിഡന്റ് കെ മുരളീധരൻ യോഗം ഉദ്ഘാടനം ചെയ്തു.കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കടയറ ജയചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൂന്തള്ളൂർ മണ്ഡലം പ്രസിഡന്റ് ബിജു കിഴുവിലം സ്വാഗതം ആശംസിച്ചു. കെപിസിസി നിർവഹക സമിതി അംഗം ആനാട് ജയൻ,ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് . ബി എസ് അനൂപ്, കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ വിശ്വനാഥൻ നായർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ ആർ അഭയാൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയന്തി കൃഷ്ണ, ജെ.ശശി,,കെ ഷാനവാസ്, ഷമീർ കിഴുവിലം, എ. ആർ. താഹ, കുറക്കട മധു,പി. എ. റഹിം, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.








