നെടുമങ്ങാട് : നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ പുതുതായി അഞ്ച് കേന്ദ്രങ്ങളിൽ കൂടി ഉയരവിളക്കുകൾ പ്രകാശം ചൊരിയും.സ്ഥലം എം.എൽ.എയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായ അഡ്വ.ജി.ആർ.അനിലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക ചെലവിട്ടാണ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത് .നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ മഞ്ച ടി.എച്ച്.എസ്,കുശർകോട്,മാങ്കോട് ശ്രീമഹാവിഷ്ണുക്ഷേത്രം,ചെന്തിപ്പൂര് ജംഗ്ഷൻ എന്നിവിടങ്ങളിലും കരകുളം ഗ്രാമപഞ്ചായത്തിലെ കാരമൂട് ജംഗ്ഷനിലുമാണ് മിനി മാസ്റ്റ് ലൈറ്റുകൾ അനുവദിച്ചത്.പ്രദേശവാസികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതെന്ന് മന്ത്രി അഡ്വ.ജി.ആർ.അനിൽ അറിയിച്ചു.നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു ലേഖ റാണി, നഗരസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ,കൗൺസിലർമാരായ ബിജു, സിന്ധു, അഖിൽ, താര, ഗ്രാമപഞ്ചായത്ത് മെമ്പർ ഹരികുമാർഹരി കുമാർ, ബീന എൽ എസ് എസ് എസ് ബിജു,എസ് ആർ ഷൈൻ ലാൽ,എ ഷാജി, പി കെ രാധാകൃഷ്ണൻ, വട്ടപ്പാറ സുരേഷ് എന്നിവർ പങ്കെടുത്തു.
