ചിറയിൻകീഴ്.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്കിന്റെ മുപ്പത്തി മൂന്നാമത് വാർഷിക സമ്മേളനത്തിൽ വെച്ച് ബ്ലോക്ക് കൗൺസിലറും നോവലിസ്റ്റുമായ അഴൂർ സ്വദേശി . സലീന സലാവുദീനെ ആദരിച്ചു.സമ്മേളനം ഉദ്ഘാടനം ചെയ്ത വി. ശശി എം എൽ എയാണ് ആദരിച്ചതു .ബ്ലോക്ക് പ്രസിഡന്റ് കെ. ഉമാമഹേശ്വരൻ, ബ്ലോക്ക് സെക്രട്ടറി എസ്. നാസറുദീൻ, ജില്ലാ സെക്രട്ടറി ജി. അജയൻ, ജില്ലാ വൈസ് പ്രസിഡന്റ്. എസ്. രാമദാസ് എന്നിവരും പങ്കെടുത്തു.

