മുടപുരം:- ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായിട്ടുള്ള വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി അധ്യക്ഷത വഹിച്ചു. പദ്ധതി രേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കവിതാ സന്തോഷ് പദ്ധതി രേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ വി ലൈജു, ആർ രജിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് മെമ്പർമാരായ കെ മോഹനൻ, പി കരുണാകരൻ നായർ, ജി ശ്രീകല, രാധികാ പ്രദീപ്, ജയ ശ്രീരാമൻ, പി അജിത, ആർ പി നന്ദു രാജ്, ബിഡിഒ ഡോ. സ്റ്റാർലി ഒ എസ് എന്നിവർ പ്രസംഗിച്ചു.
