ആറ്റിങ്ങൽ :- ആറ്റിങ്ങൽ അവനവഞ്ചേരി ഗ്രാമം ജംഗ്ഷനിൽ പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി തലേക്കുന്നിൽ ബഷീർ എം. പി ആയിരിക്കുന്ന കാലത്തു 22 സെന്റ് സ്ഥലം ഗ്രാമം ജംഗ്ഷനിൽ വാങ്ങിയെങ്കിലും കഴിഞ്ഞ 40 വർഷമായി കെട്ടിടം നിർമ്മിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടൂർ പ്രകാശ് എം. പി ക്ക് ഭിമ ഹർജി നൽകുവാനുള്ള ഒപ്പുശേഖരണപരിപാടി അവനവഞ്ചേരി ജംഗ്ഷനിൽ കോൺഗ്രസ് നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ആരംഭിക്കുകയുണ്ടായി. പരിപാടിയുടെ ഉത്ഘാടനകർമ്മം കെ. പി. സി. സി മുൻ എക്സിക്യൂട്ടീവ് അംഗം ഡോ. വി. എസ് അജിത് കുമാർ നിർവഹിച്ചു.തലേകുന്നിൽ ബഷീർ എം. പി യ്ക്ക് ശേഷം നീണ്ട 35 വർഷം ജനപ്രതിനിധികളായി അധികാരത്തിൽ വന്ന ഇടതുപക്ഷ പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണ് കെട്ടിടം നിർമ്മിക്കാൻ തടസ്സമായതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഒപ്പ് ശേഖരണപരിപാടിക്ക് കോൺഗ്രസ് നേതാക്കളായ ജയചന്ദ്രൻ നായർ, എസ്. ശ്രീരംഗൻ, കെ. കൃഷ്ണമൂർത്തി, സലിം പാണന്റെമുക്കു,എസ്. സുദർശനൻപിള്ള എന്നിവർ നേതൃത്വം നൽകി.
