വർക്കല : വടശ്ശേരിക്കോണം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ റമദാൻ ഇരുപത്തിയേഴാം ദിനമായ നാളെ (വെള്ളിയാഴ്ച) പ്രാർത്ഥന മജ്ലിസ്, ഇഫ്താർ സംഗമം, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കൽ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിക്കും.
ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ രാവിലെ 8 മണി മുതൽ കുട്ടികൾക്ക് ജുമാ-മസ്ജിദ് ചീഫ് ഇമാം നൗഫൽ ബാഖവിയുടെ നേതൃത്വത്തിൽ വിദ്യാരംഭ കർമ്മം നടക്കും.
വൈകുന്നേരം നാലര മണിക്ക് ജുമാമസ്ജിദ് അങ്കണത്തിൽ നടക്കുന്ന പ്രാർത്ഥന മജ്ലിസും ഇഫ്താർ സംഗമവും വടശ്ശേരിക്കോണം ജുമാ-മസ്ജിദ് ചീഫ് ഇമാം എം.നൗഫൽ ബാഖവി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് എച്ച്.എം റഹീം അധ്യക്ഷത വഹിക്കും. ചെറുകുന്നം ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഹക്കീം അൽഹാദി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിക്കും. ലഹരി വിരുദ്ധ പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി നടക്കും.
വടശ്ശേരിക്കോണം ജുമാ-മസ്ജിദ് അസിസ്റ്റന്റ് ഇമാമുമാരായ ഷെഫീഖ് മന്നാനി, തമീംവാഫി, ജമാഅത്ത് സെക്രട്ടറി എച്ച്.അഹമ്മദ് ഹുസൈൻ, വൈസ് പ്രസിഡന്റുമാരായ ഷറഫുദ്ദീൻ.എ, നസീർ.എസ്, ജോയിന്റ് സെക്രട്ടറിമാരായ തൽഹത്ത്.റ്റി, സലീം പിലിയം, ട്രഷറർ എം.അഷറഫ് തുടങ്ങിയവർ സംബന്ധിക്കും.
ഇഫ്താർ സംഗമത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
