ആറ്റിങ്ങൽ നഗരസഭയുടെ കുറെ അധികം പണം തുലച്ചതിന്റെ ബാക്കി പത്രമാണ് ഇതോടൊപ്പം ഉള്ള പടത്തിൽ കാണുന്നത് .
ആറ്റിങ്ങൽ നഗരസഭയുടെ വകയായിരുന്ന ആലംകോട് ചന്തയിൽ ഉണ്ടായിരുന്ന കൂറ്റൻ ഇരുനില കെട്ടിടം ഇടിച്ചു നിരപ്പാക്കി അന്തി ചന്ത ഉണ്ടാക്കാൻ നഗരസഭ തീരുമാനിച്ചു.
യുദ്ധകാല അടിസ്ഥാനത്തിൽ കെട്ടിടം പൊളിച്ചു മാറ്റുകയും ചെയ്തു.
എന്നിട്ട് നഗരസഭയുടെ വൻ തുക ചെലവാക്കി അന്തി ചന്ത ഉദ്ഘാടന മാമാങ്കവും നടത്തി.
എന്നാൽ ചന്ത മാത്രം യാഥാർത്ഥ്യമായില്ല.
ഇപ്പോൾ അവിടെ മീൻ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമായി അവശേഷിപ്പിച്ചിരിക്കുകയാണ്.
ചോദിക്കുവാനും പറയാനും ആളില്ലാത്തതിന്റെ ഉദാഹരണമാണിത്.
ഇതിനായി ചെലവായ നഗരസഭയുടെ ഫണ്ട് അടിയന്തരമായി ഇതിൻറെ കാരണക്കാരിൽ നിന്നും ഈടാക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
