മാന്യമായി പ്രവർത്തിച്ചിരുന്ന ആറ്റിങ്ങൽ നഗരസഭയുടെ ടൗൺഹാൾ വർഷങ്ങൾക്ക് മുമ്പ് അടച്ചിട്ടു……പുതുക്കി പണിയുന്നു എന്ന പേരും നൽകി.
സാധാരണക്കാരും പാവങ്ങളും ചെലവ് കുറച്ച് കല്യാണ ചടങ്ങുകളും മറ്റും നടത്താനായി ഉപയോഗിച്ചിരുന്നതാണ് ടൗൺഹാൾ .
അവരുടെ നെഞ്ചത്ത് ചവിട്ടിക്കൊണ്ടാണ് ടൗൺഹാൾ പ്രവർത്തനം നിർത്തിയത്.
വർഷങ്ങൾ ഏറെയായി ടൗൺഹാൾ പുനർനിർമ്മാണം എങ്ങുമെത്തിയിട്ടില്ല.
ആറ്റിങ്ങൽ നഗരത്തെ നോക്കി, അനാഥപ്രേതമായി ടൗൺഹാൾ നോക്കുകുത്തിയായി അവശേഷിക്കുന്നു.
അധികാരം പ്രയോഗിക്കാനുള്ളതാണ് എന്നറിയാത്ത അധികാരികൾ എല്ലാ നാടിനും ബാധ്യതയാണ്
ആറ്റിങ്ങലുകാരും അന്യ നാട്ടുകാരും വഴിയെ പോകുമ്പോൾ ആറ്റിങ്ങൽ ടൗൺ ഹാളിനെ ഹാസ്യമായി നോക്കി ചിരിക്കുകയാണ് ഇപ്പോൾ.
ഇനി ഒന്നും പറയാനില്ല.
ആറ്റിങ്ങലുകാരുടെ ജാതക ദോഷം എന്നല്ലാതെ എന്ത് പറയാൻ???
