ഓപ്പറേഷൻ പി ഹണ്ട്: പരിശോധനയും നിരീക്ഷണവും തുടങ്ങി
ലഹരി വ്യാപനത്തിനെതിരെ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി തിരുവല്ലം, കോവളം, വിഴിഞ്ഞം സ്റ്റേഷനുകളില്‍ പ്രത്യേക പൊലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധനയും നിരീക്ഷണവും തുടങ്ങി. ലഹരി കേസുകളിലുള്‍പ്പെട്ടവരെ നിരീക്ഷിക്കുക, ഇത്തരം സംഘങ്ങള്‍ സ്ഥിരമായി തമ്പടിക്കുന്ന സ്ഥലങ്ങൾ പരിശോധിക്കുക തുടങ്ങിയ രീതിയിലുള്ള ഓപ്പറേഷനാണ് തുടരുന്നത്.
വര്‍ക്കല കാപ്പില്‍ മുതല്‍ സെന്റ് ആന്‍ഡ്രൂസ് വരെയുള്ള തീരദേശ പ്രദേശങ്ങളും ബോട്ട് യാര്‍ഡുകളും കേന്ദ്രീകരിച്ചായിരുന്നു തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ച വരെ പരിശോധന നടന്നത്. മരിയനാട്, പുതുക്കുറുച്ചി, മുതലപ്പൊഴി ബോട്ട് യാര്‍ഡുകളും പരിശോധിച്ചു. പെരുമാതുറ, താഴംപള്ളി ഹാര്‍ബര്‍ മേഖലകളിൽ നടന്ന പരിശോധനയിൽ പെരുമാതുറ സ്വദേശി അസറുദ്ദീനെ (26) ലഹരി വസ്തുക്കളുമായി പിടികൂടി. പ്രദേശത്ത് ലഹരിവസ്തുക്കള്‍ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നു പൊലീസ് അറിയിച്ചു. മാമ്പള്ളിയടക്കം അഞ്ചുതെങ്ങിന്റെ കടലോര മേഖലയില്‍ വ്യാപകമായ പരിശോധനയും നടന്നു.
